പേരാമ്പ്ര സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്കറ്റില്‍ അന്തരിച്ചു
പേരാമ്പ്ര: ഹൃദയാഘാതത്തെ തുടര്‍ന്ന് പേരാമ്പ്ര സ്വദേശി മസ്കറ്റില്‍ അന്തരിച്ചു. കൈതക്കലിലെ മണികൊമ്പില്‍ സെബാസ്റ്റ്യന്റെ (കുട്ടിയച്ചന്‍) മകന് സന്തോഷ് ആണ് മരിച്ചത്. നാൽപ്പത്തിയേഴ് വയസായിരുന്നു.
സംസ്കാരം ഇന്ന് ഉച്ച തിരിഞ്ഞ് രണ്ടരയ്ക്ക് പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ദേവാലയത്തിലെ ശുശ്രൂഷയ്ക്കു ശേഷം പെരുവണ്ണാമൂഴി ഫാത്തിമ മാതാ പള്ളിയിൽ നടക്കും.
ഭാര്യ: ജിഷ (നെല്ലിപ്പോയില്‍ അവണൂര്‍ കുടുംബാംഗം).
മക്കള്‍: സ്റ്റെഫാനി, സോന.
സഹോദരങ്ങള്‍: സനീഷ് (അയര്‍ലന്റ്), സീമ ഷാജു (കണക്കഞ്ചേരി, ചെമ്പനോട), സോജി (പാടിക്കുന്ന്).