11 വിദ്യാലയങ്ങളില്‍ നിന്നായി എണ്‍പതോളം കുട്ടികള്‍ പങ്കാളികളായി; സാഹിത്യ ശില്പശാലയുമായി ചേമഞ്ചേരി ഗ്രാമപഞ്ചായത്ത്
ചേമഞ്ചേരി: ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം വാര്‍ഷിക പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ പ്രൊജക്റ്റ് സര്‍ഗ്ഗ പോഷണം സാഹിത്യ ശില്പശാല സംഘടിപ്പിച്ചു. എല്‍.പി വിഭാഗം വിദ്യാര്‍ഥികള്‍ ശില്പശാലയുടെ ഭാഗമായി തയ്യാറാക്കിയ സൃഷ്ടി ”പൂത്തുമ്പി’ പരിപാടിയുടെ ഭാഗമായി പ്രകാശനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ച ചടങ്ങ് പന്തലായനി ബി.പി.സി. മധുസൂദനന് ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തിലെ 11 പൊതു വിദ്യാലയങ്ങളില്‍ നിന്നായി എണ്‍പതോളം കുട്ടികള്‍ ശില്പശാലയില് പങ്കെടുത്തു. കെ.ടി.ഉഷാകുമാരി, ഉണ്ണി മാടഞ്ചേരി, വത്സന്.പി എന്നിവര്‍ സംസാരിച്ചു. വിനീത മണാട്ട്, കിഷോര്‍ പി.കെ എന്നിവര്‍ ശില്പശാല നയിച്ചു. വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പെഴ്സണ്‍ അതുല്യ ബൈജു സ്വാഗതവും വിദ്യാഭ്യാസ പ്രവര്‍ത്തക സമിതി അംഗം ജി കെ ഗംഗാധരന് നന്ദിയും പറഞ്ഞു.
പ്രൊജക്റ്റിന്റെ ഭാഗമായി നടത്തിയ കയ്യെഴുത്തു മാസിക നിര്‍മ്മാണത്തില്‍ വിജയികളായ വിദ്യാലയങ്ങള്‍ക്കുള്ള സമ്മാനദാനം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് നിര്‍വ്വഹിച്ചു.