അരിക്കുളം സ്വദേശിയായ യുവാവ് ഖത്തറില്‍ അന്തരിച്ചു
അരിക്കുളം: കാളിയത്ത് മുക്ക് വെളുത്താടന്‍ വീട്ടില്‍ നൗഷാദ് ഖത്തറില്‍ അന്തരിച്ചു. നാല്‍പ്പത് വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
കീഴരിയൂര്‍ കണിയാണ്ടി മീത്തല്‍ അഹമ്മദിന്റെയും സഫിയയുടെയും മകനാണ്. ഭാര്യ: നഫീന വെളുത്താടന്‍ വീട്ടില്‍. മകന്‍: മാലിക് ഹുസൈന്‍. ദോഹ ഗ്രാന്‍ഡക്‌സ് ലിമോസിന്‍ കമ്പനിയിലെ ഉദ്യോഗസ്ഥനാണ്.
മൃതദേഹം ഇന്ന് പുലര്‍ച്ചെ കാളിയത്ത് മുക്കിലെ വീട്ടിലെത്തിച്ചു.