പയ്യോളി സ്വദേശിയായ വയോധികനെ കാണ്മാനില്ലെന്ന് പരാതി


Advertisement

പയ്യോളി: പയ്യോളി സ്വദേശിയായ വയോധികനെ കാണ്മാനില്ലെന്ന് പരാതി. പയ്യോളി താരെമ്മൽ രാജേന്ദ്രൻ (61) നെയാണ് കാണാതായത്. 17-ാം തിയ്യതി രാവിലെ മുതലാണ് രാജേന്ദ്രനെ കാണാതാവുന്നത്. തുടർന്ന് ബന്ധുക്കൾ പയ്യോളി പോലീസിൽ പരാതി നൽകുകയായിരുന്നു.

Advertisement

വീട്ടിൽ നിന്നിറങ്ങിയ ശേഷം കണ്ണൂരിലേത്തിയതായി വിവരം ലഭിച്ചിരുന്നു. ഫോൾ സ്വിച്ച് ഓഫ് ആയതിനാൽ പിന്നീട് എങ്ങോട്ടാണ് പോയതെന്ന വിവരമില്ലെന്ന് ബന്ധു വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു. പോലീസ് അന്വേഷണം തുടരുകയാണ്.

Advertisement

മഞ്ഞയും കറുപ്പും ചേർന്ന കള്ളി ഷർട്ടും കടും ചാരനിറത്തിലുള്ള പാൻ്റുമാണ് വീട്ടിൽ നിന്നുമിറങ്ങുമ്പോൾ ധരിച്ചിരുന്ന വേഷം. 162 സെ.മീ ഉയരവും ഇരു നിറവും മെലിഞ്ഞ ശരീരവുമാണ് രാജേന്ദ്രന്റേത്.

Advertisement

എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9207024853, 9544038488 എന്ന നമ്പറിലേക്കോ, അടുത്തുള്ള പോലീസ് സ്റ്റേഷനിലോ വിവരം അറിയിക്കണം.