Tag: missing case

Total 10 Posts

പയ്യോളി സ്വദേശിയായ വയോധികനെ കാണ്മാനില്ലെന്ന് പരാതി

പയ്യോളി: പയ്യോളി സ്വദേശിയായ വയോധികനെ കാണ്മാനില്ലെന്ന് പരാതി. പയ്യോളി താരെമ്മൽ രാജേന്ദ്രൻ (61) നെയാണ് കാണാതായത്. 17-ാം തിയ്യതി രാവിലെ മുതലാണ് രാജേന്ദ്രനെ കാണാതാവുന്നത്. തുടർന്ന് ബന്ധുക്കൾ പയ്യോളി പോലീസിൽ പരാതി നൽകുകയായിരുന്നു. വീട്ടിൽ നിന്നിറങ്ങിയ ശേഷം കണ്ണൂരിലേത്തിയതായി വിവരം ലഭിച്ചിരുന്നു. ഫോൾ സ്വിച്ച് ഓഫ് ആയതിനാൽ പിന്നീട് എങ്ങോട്ടാണ് പോയതെന്ന വിവരമില്ലെന്ന് ബന്ധു വടകര

സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാന്‍ മജിസ്‌ട്രേറ്റ് അനുവദിച്ച ഊരള്ളൂര്‍ സ്വദേശിനിയെ കൊയിലാണ്ടി നഗരമധ്യത്തില്‍വെച്ച് വാഹനം തടഞ്ഞുനിര്‍ത്തി ബലമായി പിടിച്ചുകൊണ്ടുപോയതായി പരാതി; കൂടെയുണ്ടായിരുന്ന സുഹൃത്തിനും ക്രൂരമര്‍ദ്ദനം

കൊയിലാണ്ടി: നഗരഹൃദയത്തില്‍ വച്ച് പെണ്‍കുട്ടിയെ ബന്ധുക്കള്‍ ചേര്‍ന്ന് ബലമായി പിടിച്ചുകൊണ്ടുപോയതായി പരാതി. സ്വന്തം ഇഷ്ടത്തിന് പോകാനായി മജദിസ്ട്രേറ്റ് അനുവദിച്ച, പ്രായപൂര്‍ത്തിയായ പെണ്‍കുട്ടിയെയാണ് കൊയിലാണ്ടി പഴയ ബസ് സ്റ്റാന്റിന് മുന്നില്‍ വച്ച് ബന്ധുക്കള്‍ പിടിച്ചുകൊണ്ടുപോയത്. കുട്ടി സഞ്ചരിക്കുകയായിരുന്ന കാര്‍ ആക്രമിച്ച് സുഹൃത്തിനെ മര്‍ദ്ദിച്ച ശേഷമാണ് പെണ്‍കുട്ടിയെ ബലമായി വാഹനത്തില്‍ കയറ്റി കൊണ്ടുപോയതെന്ന് സംഭവ സമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്ത്

തൊട്ടിൽപ്പാലത്തു നിന്നും കഴിഞ്ഞ ദിവസം കാണാതായ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നാദാപുരം: തൊട്ടിൽപ്പാലത്ത് നിന്ന് രണ്ടുദിവസം മുൻപ് കാണാതായ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോതോട് അമ്പലക്കാവ് ചാരുമേൽ മഹേഷിന്റെ ഭാര്യ സുഗിഷയാണ് ( 35 ) മരിച്ചത്. ബന്ധുക്കൾ നൽകിയ പരാതിയെ തുടർന്ന് തൊട്ടിൽപാലം പോലീസ് കേസെടുത്ത് അന്വേഷിച്ചു വരികയായിരുന്നു. ഇതിനിടയിലാണ് ഇന്ന് രാവിലെ വീടിന് അര കിലോമീറ്റർ അകലെയായി ആളൊഴിഞ്ഞ പറമ്പിലെ കവുങ്ങിൽ തൂങ്ങിയ

ഡ്യൂട്ടിക്ക് പോയ പനമരം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറെ കാണാനില്ലെന്ന് പരാതി; കാണാതായത് തിങ്കളാഴ്ച മുതല്‍

കല്‍പ്പറ്റ: ഡ്യൂട്ടിക്ക് പോയ പനമരം പൊലീസ് സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.എ.എലിസബത്തി(54)നെ കാണാനില്ലെന്ന് പരാതി. തിങ്കളാഴ്ച മുതലാണ് ഉദ്യോഗസ്ഥയെ കാണാതായത്. പാലക്കാട് ഫാസറ്റ് ട്രാക്ക് സ്‌പെഷല്‍ കോടതിയിലേക്ക് കോര്‍ട്ട് എവിഡന്‍സ് ഡ്യൂട്ടിക്കായി പോയ എലിസബത്തിനെക്കുറിച്ച് പിന്നീട് ഒരുവിരവുമില്ല. തിങ്കളാഴ്ച വൈകിട്ട് 6.30മുതലാണ് കാണാതായത്. സിഐയുടെ സ്വകാര്യ ഫോണ്‍ നമ്പറും ഔദ്യോഗിക നമ്പറും സ്വിച്ച് ഓഫാണ്. സംഭവത്തില്‍

ഖത്തറില്‍ നിന്നും നാട്ടിലെത്തിയതിനു പിന്നാലെ കാണാതെയായി; വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കോടതിയില്‍ സ്വയം ഹാജരായി നാദാപുരം സ്വദേശി

നാദാപുരം: ഖത്തറില്‍ നാട്ടിലേക്കു വരുന്നുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ കാണാതായെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിനു പിന്നാലെ നാദാപുരം സ്വദേശി തിരിച്ചെത്തി. ജൂണ്‍ പതിനാറാം തീയ്യതി കണ്ണൂര്‍ വിമാനത്താവളം വഴി എത്തുമെന്ന് ഇയാള്‍ വീട്ടുകാരെ വിളിച്ചറിയിച്ചെങ്കിലും പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. ഇന്ന് ഇയാള്‍ നാദാപുരം കോടതിയില്‍ സ്വമേധയാ ഹാജരായതായി വളയം പോലീസ് പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. നാദാപുരം

ചെറുവണ്ണൂരിൽ മുസ്ലിം ലീഗിന്റെ പഞ്ചായത്തംഗത്തെ കാണാനില്ല; പരാതി, അന്വേഷണം

മേപ്പയ്യൂർ: ചെറുവണ്ണൂർ പഞ്ചായത്തം​ഗം ആദില നിർബാസിനെ കാണാനില്ലെന്ന് പരാതി. യുവതിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകി. ആ​ഗസ്റ്റ് ഒന്നുമുതലാണ് യുവതിയെ കാണാതായത്. പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. ഫോൺ സ്വിച്ച് ഓഫ് ആയതിനാൽ ലൊക്കേഷൻ ട്രേസ് ചെയ്യാൻ സാധിക്കുന്നില്ലെന്നും മേപ്പയ്യൂർ പോലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പഞ്ചായത്തിലെ

ആശ്വാസവാർത്ത: തിരുവങ്ങൂര്‍ കുനിയില്‍ കടവില്‍ നിന്ന് ഇന്നലെ കാണാതായ പതിനഞ്ചുകാരനെ കണ്ടെത്തി

ചേമഞ്ചേരി: തിരുവങ്ങൂര്‍ കുനിയില്‍ കടവില്‍ നിന്ന് ഇന്നലെ കാണാതായ വിദ്യാര്‍ത്ഥിയെ കണ്ടെത്തി. അത്തോളി ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് കുട്ടി വീട്ടില്‍ നിന്ന് പോയത്. പഠനത്തില്‍ മിടുക്കനായ കുട്ടി രണ്ടു ദിവസമായി സ്‌കൂളില്‍ പോയിരുന്നില്ല. ഇന്നലെ രാവിലെ വീട്ടില്‍ നിന്നും ആരുമറിയാതെ സൈക്കിളുമായി പോവുകയായിരുന്നു എന്ന് ബന്ധു

കൊല്ലം പിഷാരികാവിനടുത്ത് കാണാതായ 21കാരനെ കണ്ടെത്തി

കൊയിലാണ്ടി: പിഷാരികാവിനടുത്ത് ഇന്നലെ പുലര്‍ച്ചെ കാണാതായ 21കാരനെ കണ്ടെത്തി. തളിപ്പുറത്ത് ചെറുവാഴയില്‍ ശ്യാംലാലിനെ പാലക്കാട് വെച്ചാണ് കണ്ടെത്തിയത്. ഒരു ഇന്റര്‍വ്യൂയില്‍ പങ്കെടുക്കാനായി പാലക്കാട് പോയതാണെന്ന് യുവാവ് പറഞ്ഞതായി പൊലീസ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. രാത്രിയോടെ ശ്യാംലാലിനെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു.

കന്നൂര്‍ സ്വദേശിനിയായ പതിനേഴുകാരിയെ കാണാതായിട്ട് പത്ത് ദിവസം; പെണ്‍കുട്ടി പോയത് തിക്കോടി സ്വദേശിയ്‌ക്കൊപ്പം: ബന്ധുക്കള്‍ ആശങ്കയില്‍

ഉള്ള്യേരി: പതിനേഴുകാരിയായ പ്ലസ് ടു വിദ്യാര്‍ത്ഥിയെ കാണാതായി പത്തുദിവസത്തിനിപ്പുറവും ഒരു വിവരവും ലഭിക്കാത്തതിനാല്‍ രക്ഷിതാക്കളും ബന്ധുക്കളും ആശങ്കയില്‍. കഴിഞ്ഞ മാസം 29നാണ് കന്നൂര് ചിറ്റാരിക്കടവ് സ്വദേശിനിയെ കാണാതായതായി രക്ഷിതാക്കള്‍ അത്തോളി പൊലീസില്‍ പരാതി നല്‍കിയത്. ആലപ്പുഴ, കണ്ണൂര്‍, പറശ്ശിനിക്കടവ് ഭാഗങ്ങളില്‍ പൊലീസ് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപക പരിശോധന നടത്തിയിരുന്നു. മറ്റു ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വീട്ടില്‍

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ സംഭവം; തിക്കോടി സ്വദേശിക്കെതിരെ പരാതി; അന്വേഷണം ഊർജിതമാക്കി അത്തോളി പോലീസ്

തിക്കോടി: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ കാണാതായ സംഭവത്തിൽ തിക്കോടി സ്വദേശിക്കെതിരെ പരാതി. ഏപ്രിൽ ഇരുപത്തയൊൻപതാം തിയതിയാണ് പെൺകുട്ടിയെ കാണാതാകുന്നത്. വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയ പെൺകുട്ടി വൈകിട്ട് വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്നാണ് വീട്ടുകാർ അന്വേഷണം ആരംഭിച്ചത്. പിന്നീട് പിതാവ് അത്തോളി പോലീസിൽ പരാതി നൽകുകയായിരുന്നു. തിക്കോടി സ്വദേശിയായ സനൽ എന്ന ആളുടെ കൂടെ പോകാനിടയുണ്ടെന്ന് സംശയിക്കുന്നതായി പിതാവ്