പയ്യോളിയില്‍ വീണ്ടും തെരുവുനായ ആക്രമണം; അയനിക്കാട് വീട്ടിലേക്ക് പോകുകയായിരുന്ന വയോധികന് പരിക്കേറ്റു
പയ്യോളി: തെരുവുനായ ആക്രമണത്തെ തുടര്‍ന്ന് വയോധികന് പരിക്കേറ്റു. അയനിക്കാട് ചാത്തമംഗലത്ത് കുനീമ്മല്‍ പുരുഷോത്തമനെയാണ് തെരുവുനായ ആക്രമിച്ചത്. വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം.
കുറ്റിയില്‍ പീടികയുടെ പടിഞ്ഞാറ് ഭാഗത്ത് റെയില്‍പാതയ്ക്ക് സമീപത്ത് വച്ചാണ് സംഭവമുണ്ടായത്. പുരുഷോത്തമന്റെ കയ്യില്‍ നായ കടിക്കുകയായിരുന്നു. ഇദ്ദേഹത്തെ ഉടന്‍ സമീപത്തെ ആശുപത്രിയിലേക്കും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി.