കേരളം പോളിങ് ബൂത്തില്‍; ആദ്യ ഒരു മണിക്കൂറില്‍ കോഴിക്കോട്‌ 4.87 ശതമാനം പോളിങ്, വടകരയില്‍ 5.07 പോളിങ്‌


വടകര: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ സംസ്ഥാനത്ത് മികച്ച പോളിങ്ങ്. രാവിലെ 8.30വരെയുള്ള കണക്കുകള്‍ നോക്കുമ്പോള്‍ കോഴിക്കോട്‌ 4.87 ശതമാനം പോളിങ്ങ് രേഖപ്പെടുത്തി. രാവിലെ മുതല്‍ സംസ്ഥാനത്തെ മിക്ക ബൂത്തുകളിലും നീണ്ട ക്യൂവാണ് കാണുന്നത്. ചൂട് കൂടുന്നതിന് മുമ്പ് തന്നെ പ്രായമായവരൊക്കെ വോട്ട് ചെയ്ത് മടങ്ങാനുള്ള തിടുക്കത്തിലാണ്‌.

കോഴിക്കോട് ജില്ലയിലെ നിയമസഭാ മണ്ഡലംതല വോട്ടിംഗ് ശതമാനം (7-8 am)

വടകര- 5.07
കുറ്റ്യാടി – 4.53
നാദാപുരം – 4.03
കൊയിലാണ്ടി – 4.39
പേരാമ്പ്ര – 4.46
ബാലുശ്ശേരി – 4.84
എലത്തൂര്‍- 4.87
കോഴിക്കോട് നോര്‍ത്ത്- 4.73
കോഴിക്കോട് സൗത്ത്- 5.31
ബേപ്പൂര്‍- 5.29
കുന്ദമംഗലം- 5.01
കൊടുവള്ളി- 5.04
തിരുവമ്പാടി- 6.07

ഇതിനിടെ കോഴിക്കോട് ജില്ലയിലെ പലയിടത്തും വോട്ടിംഗ് യന്ത്രം തകരാറിലായി. വിലങ്ങാട്, വേളം എന്നിവിടങ്ങളിലാണ് യന്ത്രത്തകരാര്‍ കണ്ടെത്തിയത്. വേളം ചേരാപുരം സൗത്ത് എംഎല്‍പി സ്‌ക്കൂളിലെ 109-)ാം ബൂത്തിലാണ് യന്ത്രത്തകരാര്‍ ഉണ്ടായത്. അല്‍പം സമയത്തിനുള്ളില്‍ ഉദ്യോഗസ്ഥര്‍ പ്രശ്‌നം പരിഹരിച്ച് പോളിങ് വീണ്ടും ആരംഭിച്ചു. വടകര ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ത്ഥികളായ കെ.ക ശൈലജ, ഷാഫി പറമ്പില്‍ എന്നിവര്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തിയിരുന്നു.