ശനിയാഴ്ച അവധിയാണെന്ന് കരുതി ഇനി വീട്ടിലിരിക്കാൻ പറ്റില്ല, സ്കൂളുണ്ടാകും; വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു
തിരുവനന്തപുരം: 25 ശനിയാഴ്ചകൾ അധ്യയനദിനമാക്കി സ്കൂളുകളുടെ വിദ്യാഭ്യാസ കലണ്ടർ പ്രസിദ്ധീകരിച്ചു. അധ്യയനദിനം 220 തികയ്ക്കുന്ന രീതിയിലാണ് കലണ്ടർ പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജൂൺ 15, 22, 29, ജൂലൈ 20, 27, ആഗസ്റ്റ് 17, 24, 31, സെപ്റ്റംബർ ഏഴ്, 28, ഒക്ടോബർ അഞ്ച്, 26, നവംബർ രണ്ട്, 16, 23, 30, ഡിസംബർ ഏഴ്, ജനുവരി നാല്, 25, ഫെബ്രുവരി ഒന്ന്, 15, 22, മാർച്ച് ഒന്ന്, 15, 22 എന്നീശനിയാഴ്ചകളാണ് പ്രവൃത്തി ദിനങ്ങളാക്കിയത്.
ജൂൺ, ആഗസ്റ്റ്, ഫെബ്രുവരി മാസങ്ങളിൽ മൂന്നും നവംബറിൽ നാലും ശനിയാഴ്ച പ്രവൃത്തിദിനമാണ്. ഇതാദ്യമായാണ് ഇത്രയും ശനിയാഴ്ചകൾ കൂട്ടത്തോടെ അധ്യയന ദിനമാക്കുന്നത്. നേരത്തെ 204 അധ്യയനദിനം ഉൾപ്പെടുത്തി കലണ്ടറിന് ധാരണയായിരുന്നെങ്കിലും 220 ദിവസങ്ങൾ ഉറപ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വിദ്യാഭ്യാസ വകുപ്പ് 25 ശനിയാഴ്ചകൾ അധ്യയദിനമാക്കിയിരിക്കുന്നത്.
പുതിയ തീരുമാനത്തിനെതിരെ അധ്യാപക സംഘടനകൾ കൂട്ടത്തോടെ എതിർത്തെങ്കിലും കോടതി വിധി നടപ്പാക്കേണ്ടിവരുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അവർക്ക് നൽകിയ മറുപടി. തുടർന്ന് 16 ശനിയാഴ്ചകൾ കൂടി ഉൾപ്പെടുത്തി 220 അധ്യയനദിനം നിശ്ചയിച്ച് കലണ്ടർ തയാറാക്കുകയായിരുന്നു. കഴിഞ്ഞ വർഷം 210 അധ്യയനദിനം ഉൾപ്പെടുത്തിയുള്ള കലണ്ടർ അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്ന് 205 ആക്കി കുറച്ചിരുന്നു.
[mid4