രണ്ട് കിലോഗ്രാം വീതമുള്ള 25 പാക്കറ്റുകളിൽ കഞ്ചാവ്; കോഴിക്കോട് സ്വദേശികളായ 3 യുവാക്കൾ പിടിയിൽ
മലപ്പുറം: ഐക്കരപ്പടിക്കടുത്ത് പേങ്ങാട് വന് കഞ്ചാവ് വേട്ട. മൂന്ന് യുവാക്കൾ അറസ്റ്റിൽ . കോഴിക്കോട് ഫറോക്ക് പെരുമുഖം സ്വദേശികളായ ജിബില് (22), ജാസില് അമീന് (23), മുഹമ്മദ് ഷഫീഖ് (29) എന്നിവരാണ് അറസ്റ്റിലായത് .പേങ്ങാട് മുളംകുണ്ടയിലെ വാടക വീട്ടില് നിന്ന് വില്പനയ്ക്കായി സൂക്ഷിച്ച 50.095 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.
ജില്ലാ പൊലീസ് മേധാവി ആര് വിശ്വനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില് ഡാൻസാഫ് സംഘവും കൊണ്ടോട്ടി പൊലീസും വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ വാടക വീട്ടിലെത്തി നടത്തിയ പരിശോധനയിലാണ് വന് കഞ്ചാവ് ശേഖരം കണ്ടെടുത്തത്.
കൊണ്ടോട്ടി പൊലീസ് ഇന്സ്‌പെക്ടര് പി എം ഷമീറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമെത്തിയപ്പോള് അറസ്റ്റിലായ മൂന്ന് യുവാക്കളും വീട്ടിലുണ്ടായിരുന്നു. തുടര്ന്ന് നടത്തിയ പരിശോധനയിലാണ് രണ്ട് കിലോഗ്രാം വീതമുള്ള 25 പാക്കറ്റുകളിലായി സൂക്ഷിച്ച കഞ്ചാവ് ശേഖരം പിടികൂടിയത്.
Summary: 25-packets-of-two-kilograms-each-of-ganja-3-youths-from-kozhikode-arrested