വടകര പുറങ്കര കടലിൽ മത്സ്യം പിടിക്കുന്നതിനിടെ തിരയിൽ പെട്ട് ഇരുപത്തിരണ്ടുകാരനെ കാണാതായി


Advertisement

വടകര: പുറങ്കര ഒഞ്ചിയം രക്തസാക്ഷി സ്തൂപത്തിന് സമീപം കടലിൽ ഇറങ്ങിയ യുവാവിനെ കാണാതായി. വലിയകത്ത് ഫൈജാസിനെ (22) യാണ് കാണാതായത്. വൈകീട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്.

കടലിൽ ഇറങ്ങി മത്സ്യം പിടിക്കുന്നതിനിടെ തിരയിൽപെട്ട് യുവാവിനെ കാണാതാവുകയായിരുന്നു. കോസ്റ്റൽ പോലീസും മത്സ്യ തൊഴിലാളികളും തെരച്ചിൽ നടത്തുന്നുണ്ട്.

Advertisement
Advertisement
Advertisement

Summary: A 22-year-old man went missing while fishing in the Vadakara Purangara sea