വടകര ലിങ്ക് റോഡില്‍ ബസും സ്‌ക്കൂട്ടറും കൂട്ടിയിടിച്ചു; സ്‌ക്കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്


വടകര: വടകര ലിങ്ക് റോഡില്‍ ബസും സ്‌ക്കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്‌ക്കൂട്ടര്‍ യാത്രികന് ഗുരുതര പരിക്ക്. ഇന്ന് വൈകുന്നേരമായിരുന്നു അപകടം.

മടപ്പളളി കോളേജിന് സമീപം കിഴക്കേ പറമ്പത്ത് രാജീവനാണ് പരിക്ക് പറ്റിയത്. കൊയിലാണ്ടി – വടകര റൂട്ടിലോടുന്ന ശ്രീരാം ബസുമായി സ്‌ക്കൂട്ടര്‍ കൂട്ടിയിടിക്കുകയായിരുന്നു. ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്