മീഡിയവണ്ണിന് വീണ്ടും കേന്ദ്രത്തിന്‍റെ വിലക്ക്; സംപ്രേഷണം നിര്‍ത്തി ചാനല്‍


കോഴിക്കോട്: മീഡിയ വണ്‍ വാര്‍ത്താ ചാനലിന്റെ സംപ്രേഷണം കേന്ദ്രസര്‍ക്കാര് തടഞ്ഞു. സുരക്ഷാ കാരണങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം ചാനല്‍ സംപ്രേഷണം തടഞ്ഞിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശത്തിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും പ്രക്ഷേപണം തല്‍ക്കാലം നിര്‍ത്തിവെക്കുകയാണെന്നും എഡിറ്റര്‍ പ്രമോദ് രാമന്‍ അറിയിച്ചു.

ഉത്തരവിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകെന്നും മീഡിയ വണ്‍ അറിയിച്ചു.

പ്രിയപ്പെട്ട പ്രേക്ഷകരേ…

മീഡിയവണിന്റെ സംപ്രേഷണം കേന്ദ്രാ വാർത്താവിതരണ മന്ത്രാലയം വീണ്ടും തടഞ്ഞിരിക്കുന്നു. സുരക്ഷാ കാരണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അതിന്റെ വിശദാംശങ്ങൾ മീഡിയവണിന് ലഭ്യമാക്കാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.
ഉത്തരവിനെതിരെ മീഡിയവൺ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്. അതിന്റെ പൂർണ നടപടികൾക്ക് ശേഷം മീഡിയവൺ പ്രിയപ്പെട്ട പ്രേക്ഷകരിലേക്ക് തിരിച്ചെത്തും. നീതി പുലരുമെന്ന പ്രതീക്ഷയോടെ തൽക്കാലം സംപ്രേഷണം ഇവിടെ നിർത്തുന്നു.

പ്രമോദ് രാമൻ

എഡിറ്റർ, മീഡിയവൺ

 

നേരത്തെയും കേന്ദ്ര വാര്‍ത്താ വിനിമയ മന്ത്രാലയം മീഡിയ വണ്ണിന്റെ സംപ്രേഷണം തടഞ്ഞിരുന്നു.