കണ്ണൂര്‍ ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു


കണ്ണൂര്‍: ആറളം ഫാമില്‍ കാട്ടാനയുടെ ചവിട്ടേറ്റ് ഒരാള്‍ മരിച്ചു. കള്ളുചെത്ത് തൊഴിലാളിയായ മട്ടന്നൂര്‍ കൊളപ്പ സ്വദേശി റിജേഷ് (39) ആണ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത്.

പുലര്‍ച്ചെ ഫാം ഒന്നാം ബ്ലോക്കിലെ കള്ള് ചെത്താനെത്തിയ റിജേഷിനെ കാട്ടാന ആക്രമിക്കുകയായിരുന്നു. കാട്ടാന ആക്രമിക്കാനെത്തുന്നതുകണ്ട് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. സംഭവസ്ഥലത്തുതന്നെ റിജേഷ് മരിച്ചു. മുപ്പതിലധികം കാട്ടാനകളാണ് ഫാമില്‍ സ്ഥിരമായി തമ്പടിക്കുന്നത്.