മഞ്ഞൾ കൃഷിയിൽ വിജയഗാഥ രചിച്ച് കൊയിലാണ്ടി കൃഷി ശ്രി കാർഷിക സംഘം


കൊയിലാണ്ടി: മഞ്ഞൾ കൃഷിയിൽ വിജയഗാഥ രചിച്ച് കൊയിലാണ്ടി കൃഷി ശ്രി കാർഷിക സംഘം. വിയ്യൂരിലെ ഒരേക്കർ സ്ഥലത്താണ് നൂറു മേനി സംഘം വിളയിച്ചത്. ഏകദേശം രണ്ടായിരം കിലോയിലധികം വിളവ് ലഭിച്ചു. കൃഷി വിജ്ഞാന കേന്ദ്ര വികസിപിച്ചെടുത്ത നൂതന ഇനം മഞ്ഞൾ വിത്തായ പ്രഗതിയാണ് ഇതിനുപയോഗിച്ചത്.

ഔഷധമൂല്യവും വിളവും ധാരാളമുള്ള പ്രഗതി കഴിഞ്ഞ കുറച്ച് വർഷമായിട്ടേ കൃഷി ചെയ്യാൻ തുടങ്ങിയിട്ടുള്ളൂ. നമ്മുടെ പ്രദേശത്ത് ഈ വിത്തിനം പരിചയപെടുത്താനും കൃഷി വ്യാപിപ്പിക്കാനുമാണ് സംഘത്തിന്റെ ലക്ഷ്യം. കഴിഞ്ഞ മെയ് മാസമാണ് വിത്തിടീൽ നടന്നത്.

ഇതിൻ്റെ ആദ്യ വിൽപ്പനോദ്ഘാടനം കൊയിലാണ്ടി കൃഷി ശ്രി കാർഷിക വിപണന കേന്ദ്രത്തിൽ വെച്ച് നഗരസഭാ വൈസ് ചെയർമാൻ അഡ്വ.കെ.സത്യനും വനമിത്ര അവാർഡ് ജേതാവ് ശ്രീ.സി.രാഘവനും ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ വാർഡ് കൗൺസിലർ ശ്രീമതി. എ. ലളിത അദ്ധ്യക്ഷത വഹിച്ചു.

ശ്രീ.മോഹനൻ നടുവത്തൂർ, ബാലൻ പന്തലായനി എന്നിവർ വിത്ത് ഏറ്റുവാങ്ങി. കൃഷി രീതിയെക്കുറിച്ച് സംഘം ഭാരവാഹികളായ ശ്രീ.രാജഗോപാലൻ, പ്രമോദ് രാരോത്ത് എന്നിവർ സംസാരിച്ചു. ഹരീഷ് പ്രഭാത് നന്ദി പറഞ്ഞു. തുടർ ദിവസങ്ങളിൽ ബസ് സ്റ്റാൻ്റ് പരിസരത്തുള്ള കാർഷിക വിപണന കേന്ദ്രത്ത് ൽ വെച്ച് വിൽപന ഉണ്ടാവും.