Sky ടൂര്‍സ് & ട്രാവല്‍സ് വാര്‍ത്താതാരം-2021: വോട്ടിങ് അവസാനിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ ടി.ടി.ഇസ്മായില്‍ കുതിപ്പ് തുടരുന്നു; മങ്ങാത്ത സാധ്യതയുമായി ഡോ. സന്ധ്യ കുറുപ്പ്; കാനത്തില്‍ ജമീല അവസാന ദിവസങ്ങളിൽ മുന്നേറുമോ?


കൊയിലാണ്ടി: Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയും കൊയിലാണ്ടി ന്യൂസ് ഡോട് കോമും അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താതാരം-2021 പരിപാടിയുടെ അന്തിമ റൗണ്ട് വോട്ടിങ് അവസാനിക്കാന്‍ ഇനി രണ്ട് ദിവസം മാത്രം ബാക്കി. വോട്ടിങ് ആരംഭിച്ച് ഇന്ന് ഇതു വരെ പതിനയ്യായിരത്തോളം പേരാണ് വോട്ടു ചെയ്തത്. അവസാന ലാപ്പിലും വോട്ടിങ്ങില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്.

കെ-റെയില്‍ വിരുദ്ധ സമര സമിതിയുടെ അമരക്കാരനും കോഴിക്കോട് ജില്ലയിലെ മുസ്ലിം ലീഗ് നേതാവുമായ ടി.ടി.ഇസ്മായിലാണ് നിലവില്‍ കൂടുതല്‍ വോട്ടുകള്‍ നേടി മുന്നിട്ടു നില്‍ക്കുന്നത്. ഇന്ന് വൈകീട്ട് ഒമ്പത് മണി വരെ അദ്ദേഹത്തിന് 6013 വോട്ടുകളാണ് ലഭിച്ചത്.

അതേസമയം കൊയിലാണ്ടിയിലെ മുന്‍ കോവിഡ് നോഡല്‍ ഓഫീസറായ ഡോ. സന്ധ്യ കുറുപ്പ് 5215 വോട്ടുകളോടെ രണ്ടാം സ്ഥാനത്തുണ്ട്. എം.എല്‍.എ കാനത്തില്‍ ജമീലയാണ് മൂന്നാം സ്ഥാനത്ത്. ഇന്ന് വൈകീട്ട് ഒമ്പത് മണി വരെ കാനത്തില്‍ ജമീലയ്ക്ക് 3252 വോട്ടുകളാണ് ലഭിച്ചത്. നാലാം സ്ഥാനത്തുള്ള പ്രിയ ഗായകന്‍ ഷാഫി കൊല്ലത്തിന് 480 വോട്ടുകളാണ് ലഭിച്ചത്.

ഇന്ന് വൈകീട്ട് ഒമ്പത് മണി വരെയുള്ള വോട്ടിന്റെ കണക്ക്

കൊയിലാണ്ടിയുടെ വാര്‍ത്താ താരത്തെ കണ്ടെത്താനുള്ള അവസരം വോട്ട് ചെയ്ത് കൊണ്ട് വിനിയോഗിക്കാനായി ഇവിടെ ക്ലിക്ക് ചെയ്ത് ഉടന്‍ വോട്ട് ചെയ്യൂ.