‘നാട്ടൊരുമ 2023’; അരിക്കുളം കാളിയത്ത് മുക്കില്‍ യുവജന സംഗമം സംഘടിപ്പിച്ചു


Advertisement

അരിക്കുളം: ‘നാട്ടൊരുമ 2023’ സാംസ്‌ക്കാരികോത്സവത്തിന്റെ ഭാഗമായി അരിക്കുളം കാളിയത്ത് മുക്കില്‍ യുവജന സംഗമം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി നാട്ടൊരുമ കാളിയത്ത് മുക്കും ആത്മ അരിക്കുളവും സംയുക്തമായി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് ഒരുക്കി.

Advertisement

അരിക്കുളം പഞ്ചായത്ത് പ്രസിഡന്റ് എ.എം സുഗതന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എന്‍.എം ബിനിത അധ്യക്ഷത വഹിച്ചു. എക്‌സൈയിസ് ഓഫീസര്‍ അഖില ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസെടുത്തു.

ആന പൊയില്‍ ഗംഗാധരന്‍, പി ബാലകൃഷ്ണന്‍ മാസ്റ്റര്‍, പി.കെ രാജേഷ്, സി.എം ഷിജു എന്നിവര്‍ സംസാരിച്ചു. ബിബി കാളിയത്ത് സ്വാഗതവും അജേഷ് നന്ദിയും പറഞ്ഞു.

Advertisement

പരിപാടിയോടനുബന്ധിച്ച് തൊഴില്‍ നൈപുണ്യ ക്ലാസും ഒരുക്കിയിരുന്നു. ഏപ്രില്‍ 15,16 തീയ്യതികളില്‍ കാളിയത്ത് മുക്കിലാണ് സംസ്‌കാരികോത്സവം സംഘടിപ്പിക്കുന്നത്.

Advertisement