ഗാന്ധി ഗുരു കൂടിക്കാഴ്ചയുടെ നൂറാം വാര്‍ഷികം; പൂക്കാട് സെമിനാര്‍ സംഘടിപ്പിച്ച് ഡി.വൈ.എഫ്.ഐ


ചേമഞ്ചേരി: ഗാന്ധി ഗുരു കൂടിക്കാഴ്ചയുടെ നൂറാം വാര്‍ഷികവുമായി ബന്ധപ്പെട്ട് സെമിനാര്‍ സംഘടിപ്പിച്ച് ഡി.വൈഎഫ്.ഐ.
കൊയിലാണ്ടി ബ്ലോക്ക് കമ്മിറ്റി. പൂക്കാട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന സെമിനാര്‍ ഡി.വൈ.എഫ്.ഐ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം ജെയ്ക് സി തോമസ് ഉദ്ഘാടനം ചെയ്തു.

ഡി.വൈ.എഫ്.ഐ ജില്ലാ സെകട്ടറി പി.സി ഷൈജു, പ്രസിഡന്റ് അഡ്വ. എല്‍.ജി ലിജീഷ്, ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.പി ബബീഷ് എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് കെ.കെ സതീഷ് ബാബു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എന്‍. ബിജീഷ് സ്വാഗതവും ബ്ലോക്ക് ജോയിന്റ് സെക്രട്ടറി ബിജോയ് സി നന്ദിയും പറഞ്ഞു.

പി.വി അനുഷ, ബിജോയ് സി, ദിനൂപ് സികെ, എസ്എഫ്‌ഐ സംസ്ഥാന കമ്മിറ്റി അംഗം ഫര്‍ഹാന്‍ ഫൈസല്‍ എന്നിവര്‍ പങ്കെടുത്തു.