തൊണ്ടയാട് വ്യാപാരസമുച്ചയത്തില്‍ വന്‍ തീപിടിത്തം; തീപിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമല്ല,നിരവധി ഇരുചക്രവാഹനങ്ങള്‍ കത്തിനശിച്ചു


കോഴിക്കോട്: തൊണ്ടയാട് ബൈപ്പാസിന് സമീപമുള്ള വ്യാപാരസമുച്ചയത്തില്‍ വന്‍ തീപിടിത്തം. മൂന്നു നില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. വൈകീട്ട് മൂന്നരയോടെയായിരുന്നു തീപിടുത്തം. ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കെട്ടിടത്തിന് താഴെയുണ്ടായിരുന്ന നിരവധി ഇരുചക്രവാഹനങ്ങള്‍ക്ക് തീ പിടിച്ചു. തീപിടിത്തത്തിന് കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ക്ലിനിക്കല്‍ ലബോറട്ടി ഉള്‍പ്പെടെ നിരവധി സ്ഥാപനങ്ങള്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വെള്ളിമാടു കുന്നില്‍ നിന്നും രണ്ട് ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ അണച്ചത്.