ചേമഞ്ചേരി പഞ്ചായത്തിലെ സി.കെ.ചാത്തു റോഡ് ഉദ്ഘാടനം ചെയ്തു


ചേമഞ്ചേരി: പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ നിര്‍മ്മാണം പൂര്‍ത്തിയായ സി.കെ.ചാത്തു റോഡ് ഉദ്ഘാടനം ചെയ്തു. ഡ് പൂര്‍ത്തികരണോദ്ഘാടനം പ്രസിഡന്റ് സതി കിഴക്കയില്‍ നിര്‍വ്വഹിച്ചു.

വാര്‍ഡ് മെമ്പര്‍ പി ശിവദാസന്‍ അധ്യക്ഷത വഹിച്ചു. പരിപാടിയില്‍ വൈസ് പ്രസിഡന്റ് അജ്‌നഫ് കെ, കോരപ്പന്‍, യു ശശി എന്നിവര്‍ സംസാരിച്ചു.14 ആം വാര്‍ഡ് വാര്‍ഡ് വികസന സമിതി കണ്‍വീനര്‍ ബിന്ദു ഇല്ലത്ത് സ്വാഗതം പറഞ്ഞു.