കോഴിക്കോട് നിന്നും ബത്തേരിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചു കയറി; നിരവധി യാത്രക്കാര്‍ക്ക് പരിക്ക്, കട പൂര്‍ണമായും തകര്‍ന്നു


കല്‍പ്പറ്റ: വയനാട് വൈത്തിരിയില്‍ നിയന്ത്രണം വിട്ട സ്വകാര്യ ബസ് കടയിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ നിരവധിപ്പേര്‍ക്ക് പരിക്ക്.

കോഴിക്കോട് നിന്നും ബത്തേരിയിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. നാല്‍പതോളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ആരുടെയും പരുക്ക് ഗുരുതരമല്ല.


Related News: സ്‌കൂള്‍ ബസ്സുമായി കൂട്ടിയിടിക്കാതിരിക്കാന്‍ വെട്ടിച്ചു, നിയന്ത്രണം നഷ്ടമായി കടയിലേക്ക് ഇടിച്ചു കയറി; വൈത്തിരിയിലെ അപകടത്തിന്റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന്: വീഡിയോ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും കടയുടെ ഉള്ളിലേക്ക് ഇടിച്ചു കയറിയ നിലയിലായിരുന്നു. കട പൂര്‍ണമായും തകര്‍ന്നു. കടയിലുണ്ടായിരുന്ന ഹംസ എന്ന വ്യാപാരിക്കും പരിക്കേറ്റു.

സമീപത്തെ സ്റ്റേഷനറി കടയും ഭാഗികമായി തകര്‍ന്നു. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയ ശേഷം ബസ് പുറത്തെടുത്തു.

summary: a bus going from kozhikode to bathery rammed into a shop and several people were injured