ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന്റെ മാനേജരായിരുന്ന കല്യാണി അമ്മയുടെ നിര്യാണത്തിൽ മൗനജാഥയും അനുശോചന യോഗവും


കൊയിലാണ്ടി: ചിങ്ങപുരം സി.കെ.ജി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിന്റെ മാനേജരായിരുന്ന കല്യാണി അമ്മയുടെ നിര്യാണത്തിൽ സർവ്വ കക്ഷി നേതൃത്വത്തിൽ മൗനജാഥയും അനുശോചന യോഗവും ചേർന്നു. യോഗത്തിൽ പി.ടി.എ പ്രസിഡന്റ് വി.വി.സുരേഷ് അധ്യക്ഷനായി.

ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ മനോജ്‌ കുമാർ സ്വാഗതം പറഞ്ഞു. അനുശോചന പ്രമേയം സ്റ്റാഫ് സെക്രട്ടറി സതീഷ് ബാബു അവതരിപ്പിച്ചു. പി.ടി.എ വൈസ് പ്രസിഡന്റ്‌ സജിത്ത് വി.എം, വിവിധ രാഷ്ട്രീയ പ്രതിനിധികളായ രാമചന്ദ്രൻ മേപ്പുറത്തുകണ്ടി, സുനിൽ അക്കമ്പത്ത്, രവി മാസ്റ്റർ വീക്കുറ്റിയിൽ, വിശ്വൻ ചെല്ലട്ടംകണ്ടി, മൂന്നാം വാർഡ് മെമ്പർ, ടി.എം.രജില, ‘ഒരു വട്ടം കൂടി’ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മക്ക് വേണ്ടി രൂപേഷ് തിക്കോടി, 1977 ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയ്ക്കു വേണ്ടി കെ.ടി.വത്സൻ എന്നിവർ സംസാരിച്ചു.

സ്റ്റാഫ് കൗൺസിലിന്റെ അനുശോചന യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി ടി.സതീഷ് ബാബു മാസ്റ്റർ സ്വാഗതം പറഞ്ഞു. ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ കെ.മനോജ് കുമാർ അധ്യക്ഷനായി. വിപിൻ മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു. വിവിധ സംഘടന നേതാക്കളായ സജീവൻ മാസ്റ്റർ, സജിത്ത് മാസ്റ്റർ, നിധീഷ് മാസ്റ്റർ, ബീന ടീച്ചർ, സാലിഹ് മാസ്റ്റർ, അരുൺ തോമസ് മാസ്റ്റർ എന്നിവർ സംസാരിച്ചു.