കുറ്റ്യാടിയിൽ നിന്നും കാണാതായ യുവാവിനെ തിരൂരിൽ നിന്നും കണ്ടെത്തി


കുറ്റ്യാടി : കുറ്റ്യാടിയിൽ നിന്നും കാണാതായ യുവാവിനെ കണ്ടെത്തി. കുളങ്ങരത്താഴ പന്തലംകണ്ടി ഗഫൂറിനെയാണ് (34)ഇന്ന് തിരൂരിൽ നിന്നും കണ്ടെത്തിയത്. ഇന്നലെ 11 മണി മുതലാണ് ഗഫൂറിനെ കാണാതായത്. തുടർന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകുകയായിരുന്നു.