കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകുന്നു; ചേമഞ്ചേരിയിലെ മുരിങ്ങോളി മീത്തല്‍ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തിക്ക് തുടക്കമായി


ചേമഞ്ചേരി: കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്ന ചേമഞ്ചരിയിലെ പതിനൊന്നാം വാര്‍ഡിലെ മുരിങ്ങോളി മീത്തല്‍ കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ആരംഭിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ബാബുരാജ് കുടിവെള്ള പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്തിന്റെയും ചേമഞ്ചരി പഞ്ചായത്തിന്റെയും ഫണ്ട് വകയിരുത്തി 19 ലക്ഷം രൂപ മുതല്‍മുടക്കിലാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രാവര്‍ത്തികമായാല്‍ പ്രദേശത്തെ 50 കുടുംബങ്ങള്‍ക്ക് കുടിവെള്ള പ്രശ്‌നത്തിന് പരിഹാരമാകും.

ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ അധ്യക്ഷത വഹിച്ചു. കെ.വി സുരേന്ദ്രന്‍, പി.സുരേന്ദ്രന്‍, തയ്യില്‍ ബഷീര്‍, എം.ടി രവീന്ദ്രന്‍, അമ്പിളി എന്നിവര്‍ സംസാരിച്ചു. വാര്‍ഡ് മെമ്പര്‍ സന്ധ്യ ഷിബു സ്വാഗതവും പി.ടി.സോമന്‍ നന്ദിയും പറഞ്ഞു.