കായണ്ണയില്‍ വനിത ലീഗ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു


കായണ്ണ ബസാര്‍: കായണ്ണ പഞ്ചായത്ത് വനിത ലീഗ് കണ്‍വെന്‍ഷന്‍ പേരാമ്പ്ര നിയോജക മണ്ഡലം ജനറല്‍ സിക്രട്ടറി ഷര്‍മിന കോമത്ത് ഉദ്ഘാടനം ചെയ്തു. വനിത ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഷൈല അഷറഫ് അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മുന്‍ പഞ്ചായത്തംഗം ടി.മുഹമ്മദ് മാസ്റ്ററെ ആദരിച്ചു.

പി.കെ.അബ്ദുള്‍ സലാം, എന്‍.വി.എ.റഹ്‌മാന്‍, സി.കെ.അസീസ്, പി.സി.അബൂബക്കര്‍, എന്‍.വി.പോക്കര്‍, നസീമ ഇസ്മയില്‍, ജാസ്മിന്‍ സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. കണ്‍വെന്‍ഷനില്‍ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.

ഭാരവാഹികള്‍ : ആസ്യ മുഹമ്മദ് ( പ്രസിഡണ്ട്) , സുലൈഖ.സി.കെ, റസീന ബഷീര്‍ (വൈ.പ്രസിഡന്റ്), നഷീദ നടുക്കണ്ടി (ജന. സെക്രട്ടറി), ഫാസിന മുജീബ്, റൈഹാനത്ത് (ജോ. സെക്രട്ടറി), റസീന അഷറഫ് (ട്രഷറര്‍)