കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു


തിരുവനന്തപുരം: കരമനയാറ്റില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. അരുവിക്കര ഗവ എച്ച്.എസ്.എസ് സ്‌ക്കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായ ബിജിന്‍(13) ആണ് മരിച്ചത്.

ഇന്ന് വൈകിട്ട് 4മണിക്ക് ശേഷമായിരുന്നു സംഭവം. സ്‌ക്കൂള്‍ വിട്ട് നാലു കൂട്ടുകാരോടൊപ്പം കരമനയാറ്റില്‍ കുളിക്കാനിറങ്ങിയതായിരുന്നു ബിജിന്‍.

മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.