എൻഎസ്എസ് പരിപാടിക്കെന്ന പേരില്‍ വിദ്യാര്‍ഥിയെ വിളിച്ച് വരുത്തി പീഡിപ്പിക്കാൻ ശ്രമം; മലപ്പുറത്ത് അധ്യാപകന്‍ അറസ്റ്റിൽ


മലപ്പുറം: പോക്‌സോ കേസിൽ അധ്യാപകൻ അറസ്റ്റിൽ. മലപ്പുറം വാഴയൂർ ആക്കോട് സ്വദേശി നസീറാണ് അറസ്റ്റിലായത്. എൻഎസ്എസ് പരിപാടിക്കാണെന്ന വ്യാജേന വിദ്യാർത്ഥിയെ സ്‌കൂളിലേക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന പ്ലസ് വൺ വിദ്യാർത്ഥിയുടെ പരാതിയിലാണ് അറസ്റ്റ്.

കഴിഞ്ഞ ആഴ്ചയാണ് അറസ്റ്റിനാസ്പദമായ സംഭവം നടന്നത്. സംഭവത്തില്‍ പരാതി ലഭിച്ചതിനെ തുടര്‍ന്ന് വാഴക്കാട് പൊലീസ് കേസെടുത്തിരുന്നു. പിന്നീട് ഞായറാഴ്ചയാണ് അറസ്റ്റുണ്ടായത്. പ്രാദേശികമായി ലീഗ് ബന്ധമുള്ള അധ്യാപകനെതിരെ വന്ന പോക്സോ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് കുടുംബം ആരോപിക്കുന്നുണ്ട്.

അധ്യാപകനെ സ്കൂളില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ സ്കൂളിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.

Summary: Techer arrested in pocso case at Malappuram