പൊയില്‍ക്കാവില്‍ അടിപ്പാത അനിവാര്യം; കലക്ട്രേറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തി ജനപ്രതിനിധികളും ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകരും


കൊയിലാണ്ടി: പൊയില്‍ക്കാവില്‍ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് എന്‍.എച്ച് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് പടിക്കല്‍ ജനപ്രതിനിധികളും ആക്ഷന്‍ കമ്മറ്റി ഭാരവാഹികളും ധര്‍ണ്ണ നടത്തി. പ്രതിനിധി സംഘം ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം.പി ജയാനന്ദന്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയില്‍ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്, ബ്ലോക്ക് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ കെ.ടി.എം.കോയ, മെമ്പര്‍മാരായ സുധ കാവുങ്കല്‍ പൊയില്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ട് സഹദേവന്‍ കണക്കശ്ശേരി, കെ.ഗീതാനന്ദന്‍, മുരളി തൊറോത്ത്, കെ.ദാമോദരന്‍, തസ്ലീനനാസര്‍ എന്നിവര്‍ സംസാരിച്ചു.

വൈസ് പ്രസിഡണ്ട് പി.വേണു, ചെയര്‍മാന്മാരായ ഗീത കരോല്‍, ബിന്ദു മുതിര കണ്ടത്തില്‍, ബീന കന്നുമ്മല്‍, ജയശ്രീ, മജു കൃഷ്ണന്‍ വെല്‍നിറ്റ്, മജീദ്, സുധ, രതീഷ്, ജ്യോതി ,റസിയ വി.എം എന്നിവര്‍ നേതൃത്വം നല്‍കി. ബേബി സുന്ദര്‍രാജ് സ്വാഗതവും കെ.രമേശന്‍ നന്ദിയും പറഞ്ഞു.