മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടാനായി കൗണ്‍സിലിംഗ്; വെങ്ങപ്പറ്റ ഗവ. ഹൈസ്‌ക്കൂളില്‍ കൗണ്‍സിലിംഗ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു


കൂത്താളി: മാനസിക സമ്മര്‍ദ്ധങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനായി വെങ്ങപ്പറ്റ ഗവ: ഹൈസ്‌കൂളില്‍ കൗണ്‍സിലിംഗ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കൂത്താളി ഗ്രാമപഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ടി.രാജശ്രീ കൗണ്‍സിലിംഗ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. മാനസിക-ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കും ഒപ്പം രക്ഷിതാക്കള്‍ക്കും ഉപകാരപ്രഥമാകുന്ന രീതിയില്‍ കൗണ്‍സിലിംഗ് സേവനം നടത്തുക എന്നതാണ് സെന്ററിന്റെ ലക്ഷ്യം.

പി.ടി.എ പസിഡണ്ട് പി.സന്തോഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ ബാലന്‍ വി വടക്കയില്‍ സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രറി പി.പി.മനോജ് കുമാര്‍. കൗണ്‍സിലര്‍ സില്‍ജി ജോസ് എന്നിവര്‍ സംസാരിച്ചു.