വടകര സ്വദേശി ബഹ്റൈനില്‍ അന്തരിച്ചു
മനാമ, ബഹ്റൈന്‍: വടകര സ്വദേശി ബഹ്റൈനില്‍ അന്തരിച്ചു. പാലയാട്ടുനട പാലയുള്ള പറമ്പില്‍ നടരാജ് ആണ് മരിച്ചത്. അന്‍പത്തിയെട്ട് വയസായിരുന്നു.
നാല്‍പ്പത് വര്‍ഷമായി നടരാജ് ബഹ്റൈനില്‍ പ്രവാസിയാണ്. ബഹ്റൈനിലെ ഡിപ്ലോമാറ്റിക് ഏരിയയിലെ സാവിയ 3 എന്ന സൂപ്പര്‍മാര്‍ക്കറ്റും മനാമയിലെ നിവ സൂപ്പര്‍ മാര്‍ക്കറ്റും നടത്തി വരികയായിരുന്നു.
ഭാര്യ: ഷീജ നടരാജന്.
മകന്: നവനീത് (ബി.ബി.എ വിദ്യാര്‍ത്ഥി, യൂണിഗ്രാഡ്).
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ സാമൂഹ്യപ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പുരോഗമിക്കുകയാണ്.