രോഗിയുടെ റൂമിൽ നിന്ന് പണം അടങ്ങിയ പേഴ്സ് മോഷ്ടിച്ചു; വടകര സഹകരണ ആശുപത്രിയിലെ മോഷണ കേസിൽ പ്രതി എന്ന് സംശയിക്കുന്ന ആളുടെ ചിത്രം പുറത്ത് വിട്ട് പോലീസ്


വടകര: സഹകരണാശുപത്രിയില്‍ ചികിത്സയ്ക്ക് എത്തിയ രോഗിയുടെ റൂമിൽ നിന്ന് പണം അടങ്ങിയ പേഴ്സ് മോഷ്ടിച്ച സംഭവത്തിൽ പ്രതിയെന്ന സംശയിക്കുന്ന ആളുടെ ദൃശ്യം പുറത്തുവിട്ട് വടകര പോലീസ്. ജനുവരി നാലിനാണ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത രോഗിയുടെ റൂമില്‍ നിന്ന് പണം മോഷണം പോയത്.

ചിത്രത്തിൽ കാണുന്ന ആളാണ് പണം മോഷ്ടിച്ചതെന്ന് പോലീസ് സംശയിക്കുന്നു. പ്രതിയെ കണ്ടെത്തുന്നതിന് വേണ്ടിയാണ് ദൃശ്യം പുറത്തുവിട്ടത്. ചിത്രത്തിൽ കാണുന്ന ആളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ വടകര പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണം. 04962524206, 9447234430 എന്നീ നമ്പറുകളിലും ബന്ധപ്പെടാം