ദിനവും പതിനാല് മണിക്കൂറോളം ഉള്ള പഠനം, നേടിയെടുത്തത് അഖിലേന്ത്യാ നീറ്റ് പരീക്ഷയില്‍ 320ാം റാങ്ക്; അഭിമാന നേട്ടവുമായി ആവള സ്വദേശി സ്വാതി
പേരാമ്പ്ര: അഖിലേന്ത്യാ നീറ്റ് പരീക്ഷയില്‍ അഭിമാന നേട്ടവുമായി പേരാമ്പ്ര ആവള സ്വദേശി സ്വാതി ചോല. കഴിഞ്ഞ നീറ്റ് പരീക്ഷയില്‍ 320ാം റാങ്ക് നേടിയാണ് ഈ കൊച്ചുമിടുക്കി കേരളത്തിന്റെ തന്നെ അഭിമാനമായിരിക്കുന്നത്.
‘പാലയിലെ ബ്രില്യന്‍സിലാണ് എന്‍ട്രന്‍സ് കോച്ചിങ് ചെയ്തത്. ആ കാലങ്ങളിലെ പഠന നേട്ടമാണ് തന്നെ ഈ വിജയത്തിലേക്ക് എത്തിച്ചത്. ആ ദിവസങ്ങളില്‍ അധ്യാകരുടെ നിര്‍ദ്ദേശ പ്രകാരം ദിവസവും പതിനാല് മണിക്കൂറോളം ടൈംടേബിള്‍ ഉണ്ടാക്കി പഠിക്കുമായിരുന്നു. കൃത്യമായി പരീക്ഷകള്‍ എഴുതി നോക്കാറുമുണ്ടായിരുന്നു. പിന്നെ വീട്ടുകാരുടെയു അധ്യാപകരുടെയും നല്ല രീതിയിലുള്ള സപ്പോട്ടും ലഭിച്ചു. ഇനി എം.ബി.ബി.എസും എം.ഡിയും പഠിച്ച് നല്ലൊരു ഡോക്ടറാവണമെന്നാണ് ആഗ്രഹം’. സ്വാതി പേരാമ്പ്ര ന്യൂസ് ഡോട്കോമിനോട് പറഞ്ഞു.
ആവളകുട്ടോത്ത് ഹയര്‍ സെക്കന്ററി സ്കൂളില്‍ മുഴുവന്മാര്ക്കോടെ പ്ലസ്ടു വിജയിച്ച സ്വാതിയുടെ പഠനകാലഘട്ടം മുഴുവനും ആവളയിലെ പൊതുവിദ്യാലയങ്ങളിലാണ്. എസ്.എസ്.എല്‍.സിക്ക് ഫുള്‍ A+ ആയിരുന്നു.
പഠനത്തോടൊപ്പം കാലാപരിപാടികളിലും മികവുറ്റ വിജയങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട് ഈ കൊച്ചു മിടുക്കി. നാടകം ഉപന്യാസ രചന, ഗണിതശാസ്ത്രമേളകള്‍ എന്നിവയില്‍ ജില്ലാതലത്തിലും സംസ്ഥാന തലത്തിലും വിജയം നേടിയിട്ടുള്ളതായി സ്വാതി പറഞ്ഞു.
ആവള സാംസ്കാരിക സാമൂഹിക രംഗങ്ങളില്‍ വളരെ ഇടപെടലുകള്‍ നടക്കുന്ന നാടാണ് അത് തന്റെ വിജയത്തിനും സ്വാധീനിച്ചതായി സ്വാതി അഭിപ്രായപ്പെട്ടു. അച്ഛന് പൊതുപ്രവര്‍ത്തകനായ സത്യന് ചോല, അമ്മ ഗിരിജ. സഹോദരി ശ്വേത.
summary: swathi, a native of perambra avala, secured the 370th rank in the all india NEET exam