പൂക്കാട് കലയുടെ നൂപുരധ്വനി ഉയർന്നിട്ടു 48 വർഷങ്ങൾ; രണ്ടു നാൾ നീണ്ട ഗംഭീര ആഘോഷങ്ങളുമായി കലാലയ വാർഷികഘോഷം


പൂക്കാട്: ആഘോഷമായി പൂക്കാട് കലാലയത്തിന്റെ നാല്പത്തിയെട്ടാമത്‌ വാർഷികാഘോഷം. രണ്ടു നാൾ നീണ്ടു നിൽക്കുന്ന കൽപരിപാടികൾക്കായിരുന്നു പൂക്കാട് സാക്ഷ്യം വഹിച്ചത്. പ്രഗത്ഭ എഴുത്തുകാരൻ ഡോ. ആർസു ചടങ്ങ് ഉദ്ഘാടനം ചെയ്തു. കലാലയം പ്രസിഡണ്ട് യു.കെ രാഘവൻ അധ്യക്ഷത വഹിച്ചു.

സാഹിത്യ മത്സരത്തിലെ സമ്മാനാർഹരായ ബിജു ടി.ആർ പുത്തഞ്ചേരി, കെ ഷിജിൻ, ഷിബു മുത്താട്ട്, സുജിത്ത് ഉച്ചക്കാവിൽ, ശിവൻ തെറ്റത്ത്, ശശിധരൻ ഫറോക്ക്, മൈമൂനാസ് വെള്ളിമാട്കുന്ന് എന്നിവർക്കുള്ള പ്രശസ്തിപത്രവും മോണിമെന്റും ഡോ.പി.സുരേഷ് വിതരണം ചെയ്തു.

സാഹിത്യമത്സരം അവലോകനം ചെയ്തു കൊണ്ട് ബിനേഷ് ചേമഞ്ചേരി സംസാരിച്ചു. സമ്മാനപ്പൂവരങ്ങ് നറുക്കെടുപ്പ് വിജയികൾക്കുള്ള സമ്മാനം ചേമഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കെയിൽ വിതരണം ചെയ്തു. ജനറൽ സെക്രട്ടറി സുനിൽ തിരുവങ്ങൂർ റിപ്പോർട്ട് അവതരിപ്പിച്ചു.

പ്രശസ്ത ഗായകൻ അജയ് ഗോപാൽ, എഴുത്തുകാരനായ സത്യചന്ദ്രൻ പൊയിൽ ക്കാവ്, വാർഡ് മെമ്പർ സുധ തടവങ്കയ്യിൽ, പി.ടി.എ പ്രസിഡണ്ട് സഹീഫ് കെ, വിദ്യാർത്ഥി പ്രതിനിധി വിസ്മയ ജ്യോതിക എസ്.കെ. എന്നിവർ ആശംസകൾ നേർന്നു.

സ്വാഗത സംഘം ചെയർമാൻ ഹാറൂൺ അൽ ഉസ്മാൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ജനറൽ കൺവീനർ കെ. രാധാകൃഷ്ണൻ നന്ദി പറഞ്ഞു.