കുറ്റ്യാടിയിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരം വേണം; ടൗൺ കേന്ദ്രീകരിച്ച് ട്രാഫിക് യൂണിറ്റ് പ്രവര്‍ത്തനസജ്ജമാക്കണമെന്ന് ട്രാഫിക് റെഗുലേറ്ററി കമ്മറ്റി


കുറ്റ്യാടി:  കുറ്റ്യാടിയിലെ നിലവിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി യോഗം ചേര്‍ന്നു. കുറ്റ്യാടി പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി.നഫീസയുടെ അധ്യക്ഷതയില്‍ നടന്ന യോഗം കെ.പി.കുഞ്ഞമ്മദ് കുട്ടി എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.

ടൗണിലെ ഗതാഗതകുരുക്കും അപകടങ്ങളും നിയന്ത്രണ വിധേയമാക്കാന്‍ ടൗൺ കേന്ദ്രീകരിച്ച് ട്രാഫിക് യൂണിറ്റ് ആരംഭിക്കണമെന്ന് കുറ്റ്യാടി പഞ്ചായത്ത് ട്രാഫിക് റെഗുലേറ്ററി കമ്മറ്റി യോഗത്തില്‍ ആവശ്യപ്പെട്ടു.

ജോ.ആര്‍ടിഒ പി.വി.രാജന്‍, കുറ്റ്യാടി പൊലീസ് ഇന്‍സ്പെക്ടര്‍ വി.വി.ഷിജു, എസ്ഐ സമീര്‍, ജനപ്രതിനിധികള്‍‌, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, തൊഴിലാളി സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്ത് സംസാരിച്ചു.