‘സപ്ലൈക്കോയില്‍ അവശ്യസാധനങ്ങള്‍ക്ക് വിലകൂട്ടിയ തീരുമാനം തിരുത്തുക’; നന്തി സപ്ലൈകോ ഔട്ട്‌ലറ്റിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ച് യൂത്ത്‌ലീഗ്
നന്തിബസാര്‍: സപ്ലെക്കോ സ്റ്റോറുകളില്‍ അവശ്യസാധന വില വര്‍ദ്ധനവിലും സാധനങ്ങള്‍ ഇല്ലാത്തതിലും പ്രതിഷേധിച്ച് മുസ്ലിം യൂത്ത്ലീഗ് മൂടാടി പഞ്ചായത്ത് കമ്മിറ്റി. നന്തി സപ്ലൈക്കോ ഔട്ട്‌ലറ്റിന് മുന്നില്‍ പ്രതിഷേധ സമരം നടത്തി. 13 സാധനങ്ങള്‍ക്ക് വില വര്‍ദ്ധിച്ച എല്‍ഡിഎഫ് സര്‍ക്കാറിന്റെ തീരുമാനം തിരുത്തണമെന്നും യൂത്ത്‌ലീഗ് പ്രക്ഷോഭപരിപാടി ശക്തിപെടുത്തുമെന്നും നേതാക്കള്‍ പറഞ്ഞു.
മണ്ഡലം യൂത്ത്‌ലീഗ് പ്രസിഡണ്ട് കെ.കെ റിയാസ് സമരത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. പി.കെ മുഹമ്മദലി അധ്യക്ഷത വഹിച്ച പരിപാടിയില്‍ റഫീഖ് ഇയ്യത്ത്കുനി മുഖ്യപ്രഭാഷണം നടത്തി. റഫീഖ് പുത്തലത്ത്, കാട്ടില്‍ അബൂബക്കര്‍, ഫൈസല്‍ പുളിക്കൂല്‍ എന്നിവര്‍ പ്രസംഗിച്ചു. സാലിം മുചുകുന്ന് സ്വാഗതവും സിഫാദ് ഇല്ലത്ത് നന്ദിയും പറഞ്ഞു.