കെ.എസ്.ശബരിനാഥിന്റെ അറസ്റ്റ്: കൊയിലാണ്ടിയിൽ യൂത്ത് കോൺഗ്രസിന്റെ പ്രതിഷേധം


Advertisement

കൊയിലാണ്ടി: യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം.എൽ.എയുമായ കെ.എസ്.ശബരിനാഥിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. നില നിൽക്കുക പോലും ചെയ്യാത്ത വാദങ്ങൾ നിരത്തി കള്ളക്കേസ് ചുമത്തിയാണ് ശബരിനാഥിനെ അറസ്റ്റ് ചെയ്തതെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

Advertisement

യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഇ.കെ.ശീതൾ രാജ് ഉദ്ഘാടനം ചെയ്തു. സർക്കാരും മുഖ്യമന്ത്രിയും നടത്തിയ അഴിമതികൾക്കെതിരായി പ്രതിഷേധിക്കുന്ന പ്രവർത്തകരെ കള്ളക്കേസുകളിൽ കുടുക്കി വായടിപ്പിക്കാമെന്നത് പിണറായി വിജയന്റെ വ്യാമോഹമാണെന്ന് ഇ.കെ.ശീതൾ രാജ് പറഞ്ഞു.

Advertisement

നിയോജകമണ്ഡലം പ്രസിഡന്റ് അജയ് ബോസ്‌, വൈസ് പ്രസിഡന്റ് തൻഹീർ കൊല്ലം, റാഷിദ് മുത്താമ്പി, അഭിനവ് കണക്കശ്ശേരി, അമൽ ചൈത്രം, അഡ്വ. ഷഹീർ, റൗഫ് ചെങ്ങോട്ടുകാവ്, സജിത് കാവുംവട്ടം, ഷിജീഷ് തുവ്വക്കോട്, ജാസിം നടേരി, അൻസൽ പെരുവട്ടൂർ എന്നിവർ നേതൃത്വം നൽകി.

Advertisement

അതേസമയം വിമാന പ്രതിഷേധ കേസിൽ ശബരിനാഥിന് കോടതി ജാമ്യം അനുവദിച്ചു. അമ്പതിനായിരം രൂപ കെട്ടി വെക്കണമെന്ന വ്യവസ്ഥയോടെയാണ് കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്.