പേരാമ്പ്രയിൽ മാരക ലഹരിമരുന്നായ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
പേരാമ്പ്ര: മാരക ലഹരി മരുന്നായ എം.ഡി.എം.എ യുമായി യുവാവ് പോലീസിൻ്റെ പിടിയിൽ. പേരാമ്പ്ര കല്ലോട് കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപന നടത്തിവന്നിരുന്ന പേരാമ്പ്ര ലാസ്റ്റ് കല്ലോട് സ്വദേശി കുരുടിയത്ത് വീട്ടിൽ മുഹമ്മദ് ലാൽ (35) ആണ് പേരാമ്പ്ര പോലീസിൻ്റെ പിടിയിലായത്.
ഇയാളിൽ നിന്ന് ഒരു ഗ്രാമോളം എം.ഡി.എം.എ കണ്ടെടുത്തു. പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ നാർകോട്ടിക് സ്ക്വാഡും പേരാമ്പ്ര ഡി.വൈ.എസ്.പിയുടെ സ്ക്വാഡും പേരാമ്പ്ര എസ്.ഐ പി.ഷമീറിന്റെ നേതൃത്വത്തിലുള്ള പോലീസും ചേർന്നാണ് പ്രതിയെ എം.ഡി.എം.എ സാഹിതം പിടികൂടിയത്.
ഇയാളെ കുറച്ചു ദിവസങ്ങളായി പോലീസ് നിരീക്ഷിച്ചു വരികയായിരുന്നെന്ന് പോലീസ് പറഞ്ഞു. കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Summary: Youth arrested with deadly drug MDMA in Perambra