വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ യുവാവ് പിടിയില്‍; അറസ്റ്റിലായത് ലഹരിമാഫിയ സംഘത്തിലെ മുഖ്യകണ്ണി


Advertisement

കോഴിക്കോട്: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന എം.ഡി.എം.എയുമായി കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ യുവാവ് പിടിയില്‍. മലപ്പുറം പുതുക്കോട്ട് കണ്ണനാരി പറമ്പ് സിറാജ് (31) ആണ് പിടിയിലായത്. ടൗണ്‍ എസ്.ഐ മുരളീധരന്റെ നേതൃത്വത്തിലുള്ള ടൗണ്‍ പോലീസും, ഡാന്‍സാഫും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Advertisement

കോഴിക്കോട് ഭാഗങ്ങളില്‍ വില്‍പനക്കായി കൊണ്ട് വന്ന 778 ഗ്രാം എം.ഡി.എം.എ ഇയാളില്‍ നിന്ന് പിടിച്ചെടുത്തു. പിടികൂടിയ എം.ഡി.എം.എക്ക് ചില്ലറ വിപണിയില്‍ 30 ലക്ഷം രൂപ വരും. ഡല്‍ഹിയില്‍ നിന്നും ട്രയിന്‍ മാര്‍ഗ്ഗമാണ് ഇയാള്‍ എം.ഡി.എം.എ കൊണ്ട് വന്നത്. സിറാജ് എല്‍.എസ്.ഡി , എം.ഡി.എം.എ , മയക്കു ഗുളികളുമായി 2020 ഹിമാചല്‍ പ്രദേശിലും പിടിയിലായിരുന്നു. ഡല്‍ഹി ഗോവ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരി മാഫിയ സംഘത്തിലെ മുഖ്യകണ്ണിയാണ്.

{mid2]

ഡാന്‍സാഫ് ടീമിലെ എസ്.ഐ മനോജ് എടയേടത്ത്, എസ്.ഐ. അബ്ദുറഹ്‌മാന്‍ കെ, എ.എസ്.ഐ അനീഷ് മൂസേന്‍വീട്, അഖിലേഷ് കെ, സുനോജ് കാരയില്‍, സരുണ്‍ കുമാര്‍ പി.കെ, ലതീഷ് എം.കെ, അഭിജിത്ത്.പി, ദിനീഷ് പി.കെ, മഹമദ് മഷ്ഹൂര്‍ കെ.എം, കസബ സ്റ്റേഷനിലെ എസ്.ഐ.സജിത്ത് മോന്‍, എസ്.സി.പി.ഒമാരായ ജിതേന്ദ്രന്‍, രാജേഷ്, സുമിത്ത്, ഷിംജിത്ത്, ചാള്‍സ്, ടൗണ്‍ സ്റ്റേഷനിലെ എസ്.ഐ ഷബീര്‍, എ.എസ്.ഐ സജീവ് കുമാര്‍, എ.എസ്.ഐ അജിത, എസ്.സി.പി.ഒ മാരായ വിജേഷ്, ശ്രീജിത്ത്, വിപിന്‍, ബിനില്‍ കുമാര്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Advertisement

Summary: Youth arrested at Kozhikode railway station with MDMA brought for sale