വണ്ടി വരുന്നതിനിടെ പിന്നോട്ട് മാറി, റോഡ് നവീകരണത്തിനായി എടുത്ത കുഴിയിൽ വീണു; ഉള്ളിയേരിയിൽ ബസ് കാത്തു നിൽക്കുകയായിരുന്ന യുവതി കുഴിയിൽ വീഴുന്നതിന്റെ സി.സി.ടി.വി ദൃശ്യം കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)
ഉള്ളിയേരി: റോഡ് നവീകരണത്തിനായി കുഴിച്ച കുഴിയിൽ വീണ് യുവതി. ഉള്ളിയേരി ഈസ്റ്റ് മുക്കിൽ ബസ് കാത്തുനിന്ന യുവതിയാണ് റോഡരികിലെ കുഴിയിൽ വീണത്. ഇന്നലെ വൈകീട്ടാണ് അപകടം നടന്നത്.
റോഡിലൂടെ വാഹനം വരുന്നത് കണ്ടു പിന്നോട്ട് മാറി നിൽക്കാൻ ശ്രമിക്കുന്നതിനിയിൽ കുഴിയിൽ വീഴുകയായിരുന്നു. കൊയിലാണ്ടി – താമരശ്ശേരി റോഡ് നവീകരണത്തിന്റെ ഭാഗമായി പോസ്റ്റ് മാറ്റി സ്ഥാപിക്കാനായി നിർമ്മിച്ച കുഴിയിലാണ് യുവതി വീണത്. അപകടം കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ പിടിച്ചെഴുന്നേൽപ്പിച്ചത്. കയ്യിൽ ബാഗുണ്ടായിരുന്നതിനാലാണ് കൂടുതൽ പരിക്കേൽക്കാതെ യുവതി രക്ഷപ്പെട്ടതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
സ്ഥലത്ത് കുഴി ഉണ്ടെന്ന് ആളുകളെ അറിയിക്കാനായി സൈൻ ബോർഡോ മറ്റ് സുരക്ഷാ ക്രമീകരണങ്ങളോ ഉണ്ടായിരുന്നില്ലെന്നും ഇതാണ് അപകടത്തിന് കാരണമെന്നും ആക്ഷേപമുണ്ട്. യുവതി വീഴുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന് വെെകീട്ട് കെ.എസ്.ഇ.ബി അധികൃതരെത്തി കൂഴിമൂടി.
വീഡിയോ കാണാം:
Summary: she fell into a roadside ditch while trying to swerve when she saw the vehicle coming; The accident happened to a young woman who was waiting for a bus in Ullieri