ജീവൻ രക്ഷിക്കാനുള്ള ശ്രമം കലാശിച്ചത് ദുരന്തത്തിൽ; ഫറോക്ക് നല്ലൂരങ്ങാടിയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം


Advertisement

ഫറോക്ക്: നല്ലൂരങ്ങാടിയിൽ ബൈക്ക് അപകടത്തിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കല്ലംപാറ ചിറ്റൊടി മച്ചിങ്ങൽ ഷെറിൻ ആണ് മരിച്ചത്. മുപ്പത്തിയേഴു വയസ്സായിരുന്നു.

Advertisement

ഇന്നലെ രാത്രി പത്തേ മുക്കാലോടെയാണ് അപകടം. ഷെറിനും ഉമ്മ സുബൈദയും ബൈക്കിൽ സഞ്ചരിക്കുമ്പോൾ പെട്ടെന്നു റോഡ് കുറുകെ കടന്ന കാൽനട യാത്രക്കാരനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ അപകടം സംഭവിക്കുകയായിരുന്നു.

Advertisement

ഷെറിനെ ഉടനെ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ഏഴു മണിയോടെയാണ് മരണം സംഭവിച്ചത്. അപകടത്തിൽ പരിക്കേറ്റ ഉമ്മയെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement

summary: young man died in a bike accident in farok