പേരാമ്പ്രയില്‍ കരിങ്കല്ല് ദേഹത്ത് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
പേരാമ്പ്ര: ദേഹത്ത് കരിങ്കല്ല് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മുതുകാട് പുത്തലത്ത് മീത്തല്‍ അബ്ദുള്‍ സലാം (44) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം.
തിങ്കളാഴ്ചയാണ് അപകടമുണ്ടായത്. പന്തിരിക്കരയില്‍ കരിങ്കല്ല് കൊണ്ട് കെട്ടിയ കയ്യാല ഇടിഞ്ഞ് വീണിരുന്നു. റോഡിലേക്ക് വീണ കല്ല് മാറ്റുന്നതിനിടെ വീണ്ടും കയ്യാല ഇടിയുകയും കരിങ്കല്ല് അബ്ദുള്‍ സലാമിന്റെ തലയില്‍ പതിക്കുകയായിരുന്നു.
പരേതനായ കെ.പി.മൊയ്തീന്‍ കുട്ടിയുടെയും (കുറ്റിപ്പുറം) കുഞ്ഞാമിയുടെയും മകനാണ് അബ്ദുള്‍ സലാം. ഭാര്യ നസീമ (കിഴക്കന്‍ പേരാമ്പ്ര).
മക്കള്‍: മുഹമ്മദ് നിയാസ് (വിദ്യാര്‍ത്ഥി, ദാറുന്നുംജും കോളജ്, പേരാമ്പ്ര), മുഹമ്മദ് നിഹാല്‍ (വിദ്യാര്‍ത്ഥി, അല്‍ ജാമിയ ഇസ്ലാമിയ, കാന്തപുരം), ഷഫ സലാം (വിദ്യാര്‍ത്ഥി, മുതുകാട് പ്ലാന്റേഷന്‍ ഹൈസ്‌കൂള്‍). സഹോദരന്‍: മുനീര്‍ മുതുകാട് (സൂപ്പര്‍വൈസര്‍, ദാറുന്നുംജും, പേരാമ്പ്ര).
ഖബറടക്കം വ്യാഴം ഉച്ചതിരിഞ്ഞ് പന്തിരിക്കര ജുമാ മസ്ജിദ് ഖബറസ്ഥാനില്‍ നടന്നു.