മലയോര മേഖലയില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം; കോഴിക്കോട് അടക്കം നാല് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പ്
കോഴിക്കോട്: സംസ്ഥാനത്ത് അതിശക്ത മഴ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലാണ്് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കോഴിക്കോട്, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമുണ്ട്. കേരള തീരത്ത് മീന്‍പിടിത്തത്തിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലയോര മേഖലയില്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രതയ്ക്ക് നിര്‍ദേശമുണ്ട്.
തമിഴ്‌നാട്ടിന് മുകളിലായുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായാണ് ഇപ്പോള്‍ ശക്തമായ മഴ സംസ്ഥാനത്ത് അനുഭവപ്പെടുന്നത്. കാലവര്‍ഷം ഇന്ന് ആന്‍ഡമാന്‍ കടലിലേക്ക് എത്തിച്ചേര്‍ന്നേക്കുമെന്നാണ് കാലാവസ്ഥാ വിലയിരുത്തല്‍.
അതിതീവ്ര മഴ അപകടങ്ങള്‍ സൃഷ്ടിക്കുമെന്നും കുറഞ്ഞ സമയംകൊണ്ട് വലിയ മഴയുണ്ടാകുന്ന രീതിയാണ്പ്രതീക്ഷിക്കുന്നതെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയവും സൃഷ്ടിച്ചേക്കാം. നഗരപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെടാനും സാധ്യതയുണ്ട്. പൊതുജനങ്ങളും സര്‍ക്കാര്‍ സംവിധാനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.