ലോക കായിക ദിനത്തിൽ കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ബാലസഭ കുട്ടികൾക്കുള്ള ഫുട്ബോൾ മേളയുടെ സമ്മാനവിതരണം


Advertisement

കൊയിലാണ്ടി: ലോക കായിക ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി നഗരസഭ കുടുംബശ്രീ ബാലസഭ കുട്ടികൾക്കുള്ള ഫുട്ബോൾ മേളയുടെ സമ്മാന വിതരണം നടത്തി. പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് നിർവ്വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.ഷിജു അധ്യക്ഷനായി.

Advertisement

സർവീസസ് താരമായിരുന്ന കുഞ്ഞിക്കണാരൻ സമ്മാനദാനം നടത്തി. ജില്ലാമിഷൻ ഡി.പി.എം ബിജേഷ് മുഖ്യാതിഥിയായി. കൗൺസിലർ വി.രമേശൻ, ഋഷിദാസ് കല്ലാട്ട് എന്നിവർ ആശംസ അർപ്പിച്ചു. നോർത്ത് സി.ഡി.എസ് ചെയർപേഴ്സൺ ഇന്ദുലേഖ സ്വാഗതവും സൗത്ത് സി.ഡി.എസ് ചെയർപേഴ്സൺ വിബിന നന്ദിയും അറിയിച്ചു.

Advertisement
Advertisement