കൊയിലാണ്ടി ജി.എഫ്.യു.പി.സ്‌കൂളില്‍ എയ്‌റോബിക്‌സ് പരിശീലന പദ്ധതിക്കു തുടക്കമായി


കൊയിലാണ്ടി: കൊയിലാണ്ടി ജി.എഫ്.യു.പി.സ്‌കൂളില്‍ അന്താരാഷ്ട്ര വനിതാ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്ത്രീകളോടുള്ള വിവേചനവും അതിക്രമവും അവസാനിപ്പിക്കുക, സ്ത്രീകളെ മാനസികവും ശരീരികവുമായി ഉയര്‍ത്തി കൊണ്ട് വരിക എന്ന ലക്ഷ്യത്തോടെ എല്ലാവര്‍ഷവും മാര്‍ച്ച് 8 വനിത ദിനമായി ആചരിക്കുന്നത്.

വിദ്യാലയത്തില്‍ നടന്ന ബോധവത്കരണ ക്ലാസ്സില്‍ പ്രധാനാധ്യാപകന്‍ സുരേഷ് കുമാര്‍ പ്രഭാഷണം നടത്തി. പെണ്‍കുട്ടികള്‍ക്കായി കൊയിലാണ്ടി ജി.എഫ്.യു.പി.സ്‌കൂളില്‍ നടപ്പിലാക്കുന്ന എയ്‌റോബിക്‌സ് പരിശീലന പദ്ധതിയുടെ ഉദ്ഘാടന കര്‍മവും അദ്ദേഹം നിര്‍വഹിച്ചു. ദീര്‍ഘകാലമായി അംഗന്‍വാടി അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന ബിന്ദു ടീച്ചറെ സീനിയര്‍ അധ്യാപിക ഷൈനി ടീച്ചര്‍ പൊന്നാട അണിയിച്ച് ആദരിച്ചു.

ചടങ്ങിന് ഷമീന.യു സ്വാഗതവും അനില എകെ നന്ദിയും പറഞ്ഞു.