പെരുവട്ടൂരില്‍ വയോധിക കിണറ്റില്‍ വീണ് മരിച്ചു


കൊയിലാണ്ടി: പെരുവട്ടൂരില്‍ വയോധിക കിണറ്റില്‍ വീണ് മരിച്ചു. പതിനാറാം വാര്‍ഡില്‍ കക്കാട് വീട്ടില്‍ ലക്ഷ്മിയാണ് മരണപ്പെട്ടത്. എഴുപത്തിയൊന്ന് വയസായിരുന്നു.

കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തുകയും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ അനൂപ് കിണറ്റില്‍ ഇറങ്ങി സേനാംഗങ്ങളുടെ സഹായത്തോടുകൂടി നെറ്റ് ഉപയോഗിച്ച് ലക്ഷ്മി കരക്കെത്തിക്കുകയും ചെയ്തു.

തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. സ്റ്റേഷന്‍ ഓഫീസര്‍ സി.പി.ആനന്ദന്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍ റഫീഖ്.കെ.ടി, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ഹേമന്ത്.ബി, ഇര്‍ഷാദ്, നിധി പ്രസാദ്.ഇ.എം, റിനീഷ് പി.കെ, നിതിന്‍രാജ്, ഹോംഗാര്‍ഡ് സുജിത്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു. .

മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.