ഉത്സവരാവുകളിലേക്ക് കൊരങ്ങാട്; തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിൽ വലിയ വട്ടളം ഗുരുതി മഹോത്സവത്തിന് തുടക്കമായി


കൊയിലാണ്ടി: കൊരയങ്ങാട് തെരു മഹാഗണപതി ഭഗവതി ക്ഷേത്രത്തിലെ മുന്നു ദിവസത്തെ വലിയ വട്ടളം ഗുരുതി മഹോത്സവത്തിന് ഭക്തിസാന്ദ്ര നിറവിൽ തുടക്കമായി. രാവിലെ ശുദ്ധികലശത്തിന് ശേഷം ക്ഷേത്രം തന്ത്രി നരിക്കിനി എടമന ഇല്ലം മോഹനൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെയാണ് തുടക്കം കുറിച്ചത്. ശനിയാഴ്ച നടക്കുന്ന പ്രസാദ ഊട്ടിനായി കലവറ നിറയ്ക്കൽ ചടങ്ങും ഭക്തി സാന്ദ്രമായി.

കൊരയങ്ങാട് വാദ്യസംഘത്തിൻ്റെ ചെണ്ടമേളപ്പെരുക്കം ചടങ്ങിന് മിഴിവേകി. ഇന്ന് വൈകീട്ട് 7ന് കാലിക്കറ്റ് സിംഗിങ്ങ് വോഴ്സ് അവതരിപ്പിക്കുന്ന ഗാനമേള അരങ്ങേറും. നാളെ 28 ന് ശനിയാഴ്ച ഉച്ചയ്ക്ക് 12 മുൽ 2.30 വരെ പ്രസാദ ഊട്ട്, 6 ന് ദീപാരാധന, 6.45 ന് വിഷ്ണു കൊരയങ്ങാട്, സദനം സുരേഷ് മാരാർ, കലാമണ്ഡലം ഹരിഘോഷ് തുടങ്ങിയവരുടെ തൃത്തായമ്പക അരങ്ങേറും. രാത്രി 10 മണിക്ക് പ്രശസ്ത വാദ്യ വിദഗ്ദർ അണിനിരക്കുന്ന പാണ്ടിമേളത്തോടെയുള്ള വില്ലെഴുന്നള്ളിപ്പും ഉണ്ടായിരിക്കും. 29 ന് രാവിലെ തുലാഭാരം. ഉച്ചയ്ക്ക് 2 മണിക്ക് ഗുരുതിതർപ്പണത്തോടെ ഉത്സവം സമാപിക്കും

Summary: Vattalam Guruti Mahotsavam at korangad Teru Mahaganapati Bhagavathy Temple