ജില്ലയിലെ സെക്കന്ററി സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ ഉയർത്തണമെന്ന് കൊയിലാണ്ടിയിൽ നടന്ന വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ പ്രതിനിധി സമ്മേളനം 

കൊയിലാണ്ടി: പഠനമികവിലും വിജയശതമാനത്തിലും വളരെ നന്നായി മുന്നോട്ട് പോകുമ്പോഴും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ പിന്നിൽ നിൽക്കുന്ന ജില്ലയിലെ സെക്കന്ററി സ്കൂളുകളുടെ നിലവാരം കാലാനുസൃതമായി ഉയരേണ്ടതുണ്ടെന്ന് വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു കൊയിലാണ്ടി മുജാഹിദ് സെന്ററിൽ നടന്ന സമ്മേളനം മുസ്ലിം ലീഗ് നേതാവും മുൻ പി.എസ്.സി അംഗവുമായ ടി.ടി.ഇസ്മയിൽ ഉദ്ഘാടനം ചെയ്തു.

വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ പ്രസിഡൻ്റ് മൂനിസ് അൻസാരി അധ്യക്ഷനായി. സെക്രട്ടറി ഫായിസ് പേരാമ്പ്ര, ഫാരിസ് അൽഹികമി, യൂനുസ് കൊയിലാണ്ടി, സ്വാലിഹ് അൽ ഹികമി, ഹംറാസ് കൊയിലാണ്ടി തുടങ്ങിയവർ പങ്കെടുത്തു.