വിസ്ഡം സ്റ്റുഡന്റ്സ് ജില്ലാ ‘ഗേൾസ് കോൺഫറൻസ്’ ജൂലൈ 31 ന് കൊയിലാണ്ടി ടൗൺ ഹാളിൽ


കൊയിലാണ്ടി: വിസ്ഡം സ്റ്റുഡന്റ്സ് കോഴിക്കോട് നോർത്ത് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഡിഗ്രി, ഹയർ സെക്കന്ററി പ്രായത്തിലുള്ള പെൺകുട്ടികൾക്കായി നടത്തുന്ന ജില്ലാ ഗേൾസ് കോൺഫറൻസ് ജുലൈ 31 ഞായറാഴ്ച രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ കൊയിലാണ്ടി മുനിസിപ്പൽ ടൗൺഹാളിൽ വെച്ച് നടക്കും.

വിസ്ഡം വിമൻസ് ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് എം.സൈനബ ടീച്ചറുടെ അധ്യക്ഷതയിൽ സംസ്ഥാന പ്രസിഡന്റ് സഹ്റ സുല്ലമിയ്യ വിദ്യാർത്ഥിനി സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഡോ. ജൗഹർ മുനവ്വർ, ഷബീബ് സ്വലാഹി, മുജാഹിദ് ബാലുശേരി, മുനവ്വർ സ്വലാഹി, അർഷദ് അൽ ഹികമി, അഡ്വ. ഫാത്തിമ തെഹ്ലിയ, ശുറൈഹ് സലഫി, നസീമ വാടാനപ്പള്ളി, വിജ്ദാൻ അൽഹികമി, മുഹമ്മദ് സ്വാലിഹ് അൽ ഹികമി തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിക്കും.

വിസ്ഡം സ്റ്റുഡൻ്റ്സ് ജില്ലാ പ്രസിഡന്റ് മൂനിസ് അൻസാരി, സെക്രട്ടറി ഫായിസ് പേരാമ്പ്ര, ഹംറാസ് കൊയിലാണ്ടി, വിസ്ഡം വിമൻസ് ജില്ലാ ഭാരവാഹികളായ കെ.സി.സുലൈഖ, നദീറ പയ്യോളി, നസീമ കൊയിലാണ്ടി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകും.


പ്രവാസികളായ കൊയിലാണ്ടിക്കാർക്ക് ഗൃഹാതുരമായ ഓർമ്മകൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിൽ പ്രസിദ്ധീകരിക്കാൻ അവസരം. ‘പ്രവാസിയുടെ കൊയിലാണ്ടി’ എന്ന പംക്തിയിലേക്ക് ഓർമ്മക്കുറിപ്പുകൾ എഴുതുന്നതിനെ കുറിച്ച് വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ.


പ്രവാസികളുടെ ഓർമ്മക്കുറിപ്പുകൾ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.