ഉപജില്ലാ മേളകളിലെ വിജയികളായ വിദ്യാർത്ഥികളെ അനുമോദിച്ച് കൊല്ലം ഗവ. മാപ്പിള എൽ.പി സ്കൂൾ


Advertisement

കൊയിലാണ്ടി: ഉപജില്ലാ മേളകളിലെ വിജയികളെ അനുമോദിച്ച് കൊല്ലം ഗവ. മാപ്പിള എൽ.പി സ്കൂൾ. കൊയിലാണ്ടി ഉപജില്ലാ ശാസ്ത്രമേള, കായികമേള, കലാമേള എന്നിവയിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്.

Advertisement

ആരവം 2022 എന്ന അനുമോദന പരിപാടി കൊയിലാണ്ടി മുനിസിപ്പാലിറ്റി വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലർ കെ.എം.നജീബ് അദ്ധ്യക്ഷനായ ചടങ്ങിൽ അൻസാർ കൊല്ലം അവാർഡുകൾ വിതരണം ചെയ്തു.

Advertisement

പി.ടി.എ പ്രസിഡന്റ് സുമയ്യ എ.വി, തീരം ക്ലബ് പ്രസിഡന്റ് ഷരീഫ്, ലീന, ബിന്ദു കെ.ആർ, ബാലചന്ദ്രൻ നാമംഗലത്ത്, ആതിര, രചന, ബബിത, നുസ്റത്ത്, മുബഷിറ എന്നിവർ ആശംസകളർപ്പിച്ചു. പ്രധാനാധ്യാപിക സിന്ധു.ബി സ്വാഗതവും കൺവീനർ ഷർഷാദ് കെ.പി നന്ദിയും പറഞ്ഞു.

Advertisement