സംസ്ഥാനത്ത് പരക്കെ ശക്തമായ മഴ; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കും, ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: ശക്തമായ തുലാമഴ സംസ്ഥാനത്ത് ഇന്നും തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് പ്രവചനം. എട്ടു ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, ഇടുക്കി, തിരുവനന്തപുരം, കൊല്ലം, , പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍ ജില്ലകളിലാണ് യെലോ അലര്‍ട്ട്. മറ്റ് ആറു ജില്ലകളില്‍ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അറബിക്കടലിലെ ശക്തി കുടിയ ന്യൂനമര്‍ദ്ദം മഹാരാഷ്ട്ര തീരത്തിനു സമീപത്താണ് സ്ഥിതി ചെയ്യുന്നത്. ഇന്ത്യന്‍ തീരത്തു നിന്ന് അകന്നു പോകുന്ന ന്യുനമര്‍ദ്ദം ഞായറാഴ്ചയോടെ തീവ്ര ന്യുനമര്‍ദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്.
വരും മണിക്കൂറുകളില്‍ കൂടുതല്‍ അറിയിപ്പുണ്ടാകുമെന്നും കാലാവസ്ഥ നിരീക്ഷിക്കുകയാണെന്നും അധികൃതര്‍ പറയുന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ തമിഴ്‌നാട് തീരത്തിനു സമീപവും തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലും മുകളിലായി രണ്ട് ചക്രവാത ചുഴികളും സ്ഥിതിചെയ്യുന്നു. അതിനാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്നാണ് പ്രവചനം.
Summary: Widespread heavy rains in the state; Yellow alert in eight districts.