ആറ് മണിക്കൂറെങ്കിലും ഉറങ്ങിയില്ലെങ്കില്‍‌ പണി കിട്ടും ഹൃദയത്തിന്



റക്കമില്ലായ്മ കാരണം ദോഷകരമായി ബാധിക്കാന്‍ പോവുന്നത് നമ്മുടെ ഓരോരുത്തരുടെയും ഹൃദയത്തെയാണ്. ആറുമണിക്കൂറെങ്കിലും ഒരാള്‍ ഒരു ദിവസം ഉറങ്ങിയിരിക്കണം. ഇല്ലെങ്കില്‍ ഹൃദയത്തെ ദോഷകരമായി ബാധിക്കുന്ന അനാരോഗ്യകരമായ ശീലങ്ങളിലേക്ക് നയിച്ചേക്കാമെന്ന് 2021 ല്‍ നടത്തിയ പഠനങ്ങള്‍ പറയുന്നു.

മതിയായ ഉറക്കം ലഭിക്കാത്തത് കാരണം ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം, പൊണ്ണത്തടി, പക്ഷാഘാതം എന്നിവയ്ക്ക് കാരണമാകുന്നുവെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

മുതിര്‍ന്നവര്‍ ഒരു ദിവസം 7മുതല്‍ 9 മണിക്കൂര്‍ വരെ ഉറങ്ങണമെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഏഴ് മണിക്കൂറില്‍ താഴെ ഉറങ്ങുന്നവര്‍ക്ക് വിഷാദം , ഹൃദയാഘാതം എന്നീ ആരോഗ്യപ്രശ്‌നങ്ങള്‍ വളരെ പെട്ടെന്ന് തന്നെ വരാന്‍ സാധ്യതകള്‍ ഏറെയാണ്. സ്ഥിരമായി ഉറക്കക്കുറവ് അനുഭവപ്പെടുകയാണെങ്കില്‍ രക്തസമ്മര്‍ദ്ദം വര്‍ധിക്കുകയും ഹൃദയ സ്തംഭനത്തിനും വൃക്കസംബന്ധമായ അസുഖങ്ങള്‍ക്കും കാരണമാവുകയും ചെയ്യുന്നു.

കൃത്യമായ ഉറക്കം ലഭിക്കുകയാണെങ്കില്‍ സ്‌ട്രെസ് കുറയുന്നു. നേരെ തിരിച്ചാണെങ്കില്‍ സ്‌ട്രെസ് ഹോര്‍മോണുകള്‍ അമിതമായി ഉത്പാദിപ്പിക്കുകയും രക്തക്കുഴലുകളെ പരിമിതപ്പെടുത്തുകയും നിങ്ങളുടെ രക്തസമ്മര്‍ദ്ദം വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

ഉറക്കഘട്ടത്തില്‍ അഥവാ നോണ്‍-റാപ്പിഡ് ഐ മൂവ്‌മെന്റ് സമയത്ത് ഹൃദയമിടിപ്പ് കുറയുന്നതോടൊപ്പം രക്തസമ്മര്‍ദ്ദവും കുറയുന്നു. ഈ സമയമാണ് നിങ്ങളുടെ ഹൃദയത്തിനും രക്തക്കുഴലുകള്‍ക്കും വിശ്രമിക്കാനുളള സമയം. കൃത്യമായ ഉറക്കം ലഭിക്കാത്തപ്പോള്‍ ഇവയുടെ പ്രവര്‍ത്തനങ്ങളെല്ലാം താളം തെറ്റുന്നു.

കൃത്യസയത്ത് ഉറങ്ങുവാനും ഉണരുവാനും ശീലമാക്കുന്നത് നിങ്ങളുടെ ബോഡി ക്ലോക്കിനെ സ്ഥിരമായ ഒരു താളത്തിലേക്ക് ക്രമീകരിക്കാന്‍ സഹായിക്കുന്നു. കിടക്കുന്നതിനു മുന്‍പ് ലഘുവായി മാത്രം ഭക്ഷണം കഴിക്കുക. ഉറങ്ങാന്‍ സുഖകരവും വിശ്രമിക്കുന്നതുമായ അന്തരീക്ഷം സൃഷ്യിക്കുക. സ്തിരമായി ഉറക്കക്കുറവ് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കുക.